Latest NewsKeralaNews

ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചു പോയി : സംഭവം കേരളത്തില്‍

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചു പോയി. പാലക്കാട് പെരുമാട്ടിയിലാണ് അപകടമുണ്ടായത്. അഗ്‌നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലൂടെ ബൈക്കില്‍ പോകവേ മുനിയപ്പനാണ് (34) ഒഴുക്കില്‍പ്പെട്ടത്. ഡാമില്‍ നിന്നു തുറന്നുവിട്ട വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ബൈക്കും മുനിയപ്പനും പാലത്തിനു താഴേയ്ക്ക് ഒലിച്ചു പോകുകയായിരുന്നു.

Read Also : യുവാവിനെ പ്രണയം നടിച്ച് ഹണിട്രാപ്പിൽ കുടുക്കി 20 ലക്ഷം തട്ടി: യുവതി പോലീസ് പിടിയിൽ

ഒഴുക്കില്‍പ്പെട്ട് നീങ്ങിയ മുനിയപ്പന് പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും കരയിലെത്താനായില്ല. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളെത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

ചിറ്റൂര്‍ അഗ്നിരക്ഷാ നിലയം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സിവില്‍ ഡിഫന്‍സ് അംഗം ബാബു നന്ദിയോടും പരിസരവാസികളായ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മീനാക്ഷിപുരം പൊലീസ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button