Latest NewsYouthNewsMenWomenLife Style

ഉലുവ ​കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ!

നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉലുവ ചേർക്കാറുണ്ട്. പക്ഷേ, പലർക്കും ഉലുവയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയില്ല. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ‘ഉലുവ’. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (മെറ്റബോളിസം) മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാന്‍ ഉലുവ സഹായിക്കും. ദിവസവും അൽപം ഉലുവ കഴിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ചറിയാം.

✶ നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാൻ മികച്ച ഒന്നാണ് ‘ഉലുവ’. ഭക്ഷണത്തിനു മുൻപ് ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചിൽ തടയും.

Read Also:- ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാൻ ‘നെയ്യ്’

✶ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു, ബ്ലാക്ക് ഹെഡ്സ്, മുഖത്തെ പാടുകൾ എന്നിവ അകറ്റാൻ സഹായിക്കും.

✶ പ്രമേ​ഹമുള്ളവർ ദിവസവും അൽപം ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button