Latest NewsKeralaMollywoodNewsEntertainment

ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകള്‍ കൈരളി ടിവി കൊടുക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു: ശ്രിന്ദ

ഈ വൃത്തികേട് ഇനിയും ഓടില്ല: കൈരളി ചാനലിന്റെ പരിപാടിക്കെതിരെ ശ്രിന്ദ

നടിമാരായ ശ്രിന്ദ, ഗോപിക രമേശ്, എസ്തര്‍ തുടങ്ങിയ താരങ്ങളുടെ ഫോട്ടോഷൂട്ടുകളെ അധിക്ഷേപിക്കുന്ന രീതിയിൽ അവതരിപ്പിച്ച ചാനൽ പരിപാടിയ്ക്ക് നേരെ വിമർശനം. കൈരളി ചാനലിന്റെ ഹാസ്യ പരിപാടിക്കെതിരെയാണ് വിമർശനം ഉയരുന്നത്. ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ശ്രിന്ദ.

ഇത് 2021 ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ കൈരളി ടിവി, ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകള്‍ ചാനലില്‍ കൊടുക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുണ്ടെന്നും താരം പറയുന്നു.\

read also: താലിബാനെ അമേരിക്ക അംഗീകരിക്കേണ്ട സാഹചര്യം ഉടനുണ്ടാകും: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

കുറിപ്പ് പൂർണ്ണ രൂപം

ഇത് 2021 ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും (ഏതാണ്ട്) ടോക്സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാന്‍ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍, സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മള്‍ 20000 ചുവട് പിന്നിലേക്ക് പോവുകയാണ്.

സത്യത്തില്‍ എനിക്ക് ഈ വീഡിയോയ്ക്ക് ഒരു ശ്രദ്ധയും കൊടുക്കാന്‍ താല്‍പര്യമില്ല (കാരണം ഇത് അര്‍ഹിക്കുന്നില്ലെന്നത് തന്നെ). പക്ഷെ ഞാനിത് ഇന്ന് എഴുതുന്നത് ഇത് എന്നേക്കാള്‍ വളരെ വലുതാണെന്ന് മനസിലാക്കുന്നത് കൊണ്ടാണ്. ഇതുപോലുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഒരു സ്ത്രീയും പെണ്‍കുട്ടിയും വളരാന്‍ പാടില്ല.

കൈരളി ടിവി, ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകള്‍ ചാനലില്‍ കൊടുക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്. കണ്ടന്റുകളെക്കുറിച്ച് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിത്. പ്രത്യേകിച്ചും ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമായിരിക്കുമ്പോള്‍. ഇതുപോലെയുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതല്ലേ.

എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും ടിവിയിലോ മൊബൈല്‍ സ്‌ക്രീനിലോ കാണുന്ന ഏതെങ്കിലും ചേച്ചിയോ ചേട്ടനോ അല്ല അവരോട് പറയേണ്ടത്. സമയം അതിക്രമിച്ചിരിക്കുകയാണ്. ആണ്‍കുട്ടികളേ പെണ്‍കുട്ടികളേ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുക, നിങ്ങളെ എക്സ്പ്രസ് ചെയ്യുക,

ഇവിടെയിതാ ഞാന്‍ എന്റെ ശരീരത്തെ സ്നേഹിക്കാന്‍ പഠിക്കുകയാണ്, എന്റെ പ്രിയപ്പെട്ട കലയുടെ, ഫാഷനിലൂടേയും സിനിമയിലൂടേയും എന്നെ എക്സ്പ്രസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കു വേണ്ടിയും എനിക്ക് ഇഷ്ടപ്പെട്ടതും എനിക്ക് വേണ്ടതുമായ കാര്യങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല. അതുകൊണ്ട്. ഫോട്ടോഷൂട്ടുകള്‍ നിര്‍ത്താന്‍ പോകുന്നില്ല. ഒരു റാണിയെന്ന നിലയില്‍ തന്നെ ഇനിയും മുന്നോട്ട് പോകും. എല്ലാവര്‍ക്കും ഇന്നത്തേക്ക് നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button