ജിദ്ദ : ഒക്ടോബര്‍ 10 മുതൽ സൗദിയില്‍ രണ്ട് ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. . നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം.
Read Also : ശഹീന്‍ കൊടുങ്കാറ്റ് : ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ആരോഗ്യന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ ഈ തിയ്യതിക്ക് മുമ്പ് എല്ലാവരും എടുക്കേണ്ടതുണ്ട്. നേരത്തെ കോവിഡ് ബാധിച്ച് ഒരു ഡോസ് എടുത്തവരും രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ തവക്കല്‍നായില്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍, ടാക്സികള്‍, പൊതു വാഹനങ്ങള്‍, വിമാനം, ട്രെയിന്‍ സര്‍വീസ് തുടങ്ങി എല്ലായിടത്തു കയറാനും ഇനി മുതല്‍ രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാണ്.
Post Your Comments