ന്യൂഡൽഹി: കോൺഗ്രസ് വക്താവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ നട്‌വര്‍ സിംഗ്. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവിനും പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കാനാവില്ലെന്ന് നട്‌വര്‍ സിംഗ് പറഞ്ഞു. പഞ്ചാബിലും ഗോവയിലും കേരളത്തിലും കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുല്‍ ഗാന്ധിയ്ക്ക് പ്രധാനമന്ത്രി മോദിയുടെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ സാധിക്കുമോ? മോദി ഒരു ഗംഭീര പ്രാസംഗികനാണ്. അദ്ദേഹം ധീരനും നിര്‍ഭയനുമാണ്. പാര്‍ട്ടിയുടെ അടിത്തറ ഒലിച്ചുപോയതിന് കാരണം മൂന്ന് പേരാണെന്നും ഗാന്ധി കുടുംബത്തെ സൂചിപ്പിച്ച് നട്‌വര്‍ സിംഗ് പറഞ്ഞു. പാര്‍ട്ടിയുടെ ഒരു പദവികളും വഹിക്കാതെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന രാഹുല്‍ ഗാന്ധിയാണ് അതിലൊരാള്‍. പാര്‍ട്ടിയില്‍ മാറ്റം സംഭവിക്കാന്‍ മൂന്ന് ഗാന്ധിമാര്‍ ഒരിക്കലും അനുവദിക്കില്ല ‘- അദ്ദേഹം പറഞ്ഞു. .
വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ബി,ജെ,പിയെ തോല്‍പിക്കാനാവില്ലെന്നും നട്‌വര്‍സിംഗ് ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു നട്‌വര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടത് ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടികളില്‍ ഒന്നായിരുന്നു കോണ്‍ഗ്രസെന്നും എന്നാല്‍ നിലവിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണെന്നും നട്‌വര്‍ സിംഗ് പറഞ്ഞു.
Post Your Comments