Latest NewsKeralaNews

പതിനാലു വയസുകാരി കുഞ്ഞിനു ജന്മം നല്‍കിയ സംഭവം, ബന്ധു അറസ്റ്റില്‍

ഇടുക്കി: പതിനാലു വയസുകാരി കുഞ്ഞിനു ജന്മം നല്‍കിയ സംഭവത്തില്‍ ബൈസണ്‍വാലി സ്വദേശിയായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 29ന് അടിമാലി താലൂക്ക് ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്.

Read Also : ശില്‍പങ്ങള്‍ നിര്‍മിച്ചു നല്‍കി: 70 ലക്ഷം രൂപ ലഭിച്ചില്ലെന്ന് സുരേഷ്, മോന്‍സന്‍ നിക്ഷേപിച്ച 100 കോടി എവിടെ?

ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വെച്ചാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗ് നല്‍കിയതിനെ തുടര്‍ന്നാണ് പീഡിപ്പിച്ച യുവാവിന്റെ വിവരം പെണ്‍കുട്ടി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിതാവ് മരിച്ച ശേഷം 2020 മുതല്‍ പ്രതിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതിനിടെയാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും ഏറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button