ന്യൂഡല്‍ഹി : കേരളത്തിലേക്ക് പോകാന്‍ അനുമതി നല്കണമെന്നുള്ള പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി .കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
അതെ സമയം ബംഗളൂരു സ്ഫോടനക്കേസ് വിചാരണ ഘട്ടത്തിലാണെന്ന് കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചു. ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന സുപ്രിംകോടതിയുടെ ജാമ്യവ്യവസ്ഥയ്ക്ക് കൃത്യമായ കാരണങ്ങളുണ്ട്. കേരളത്തില്‍ മദനിക്കെതിരെ 24 കേസുകളുണ്ട്. തടങ്കലില്‍ കഴിയുന്ന വ്യക്തിയല്ല. എന്നാല്‍, നിരീക്ഷണത്തിലാണെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആയുര്‍വേദ ചികിത്സ കേരളത്തില്‍ നടത്തണമെന്നും ബംഗളൂരുവില്‍ ഉയര്‍ന്ന വീട്ടുവാടകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അബ്ദുല്‍ നാസര്‍ മദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.
Post Your Comments