ന്യൂഡൽഹി : കോൺഗ്രസിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് ഭൂപിന്ദർ സിംഗ് ഹൂഡ. കോൺഗ്രസിന്റെ നിലവിലെ അവസ്ഥ രാജ്യത്തിന് ഒട്ടും ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലും, ഛത്തീസ്ഗഡിലും പാർട്ടിയ്‌ക്കുള്ളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പാർട്ടിയ്‌ക്കകത്തെ പ്രശ്‌നങ്ങൾ അതീവ ഗൗരമുള്ളതാണ്. പ്രശ്‌ന പരിഹാരത്തിനായി കോൺഗ്രസ് ആഴത്തിൽ ചിന്തിക്കണം. നിലവിലെ പാർട്ടിയുടെ അവസ്ഥ രാജ്യത്തിന് ചേരുന്നതല്ല’- ഭൂപിന്ദർ സിംഗ് ഹൂഡ പറഞ്ഞു.
Read Also : കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ഞായറാഴ്ച്ച മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും
ദീർഘനാളായി പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലഹം നില നിന്നിരുന്നു. ഇത് പൊട്ടിത്തെറിയിൽ കലാശിച്ചത് അമരീന്ദർ സിംഗിന്റെ രാജിയോടെയായിരുന്നു. ഇതിന് ശേഷം കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും കൂട്ടാളികളും സ്ഥാനം രാജിവെച്ചു. ഇതെല്ലാം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പഞ്ചാബിന് സമാനമായ പ്രശ്‌നങ്ങളാണ് ഛത്തീസ്ഗഡ് കോൺഗ്രസിലും നിലനിൽക്കുന്നത്.
Post Your Comments