ലഡാക്ക്: ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈന സൈനികരെ അയക്കുന്നതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയിലുടനീളം ചൈന വന്‍ തോതില്‍ സൈനികരെ വിന്യസിക്കുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ അറിയിച്ചു. ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും അദേഹം പറഞ്ഞു. ജനറല്‍ നരവനെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശങ്ക പങ്കുവെച്ചത്.
Read Also : ഷഹീൻ ചുഴലിക്കാറ്റ്: യുഎഇയിലും കാലാവസ്ഥ മാറ്റം ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
അതേസമയം, ലഡാക്കിലെ സംഘര്‍ഷത്തെക്കുറിച്ചും സേനാ പിന്മാറ്റത്തെക്കുറിച്ചും അടുത്തയാഴ്ച ചൈനയുമായി 13-ാം വട്ട ചര്‍ച്ചകള്‍ നടത്താനാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൈനയുടെ എല്ലാ നീക്കങ്ങളും ഇന്ത്യ നിരീക്ഷിക്കുകയാണ്. ഇപ്പോള്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments