പാലാ: നിതിനയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതി അഭിഷേകിനെ സെന്റ് തോമസ് കോളജ് ക്യാംപസിലെത്തിച്ച് തെളിവെടുത്തു. ക്യാംപസില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായ സ്ഥലവും കൊലപാതകം നടന്ന സ്ഥലവും അഭിഷേക് പൊലീസിന് കാണിച്ചു കൊടുത്തു. നിതിനയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ച രീതിയും വിശദീകരിച്ചു.
നിതിനയെ കൊലപ്പെടുത്തിയ ബ്ലേഡ് കൂത്താട്ടുകുളത്തെ കടയിൽനിന്നു വാങ്ങിയെന്നാണ് അഭിഷേക് പൊലീസിനു മൊഴി നൽകിയത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും അഭിഷേകിനെ ഇവിടെ എത്തിച്ചു തെളിവെടുക്കുക. പാലാ ഡിവൈഎസ്പിയുടെ നേതൃത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. നിതിനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
രാവിലെ 11.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് തലയോലപ്പറമ്പിലെ വീട്ടിലെത്തി. പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്‌കാരത്തിനായി അമ്മയുടെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വിഎന്‍ വാസവന്‍ സികെ ആശ എംഎല്‍എയുടം നിതിനയുടെ വീട്ടിലെത്തി. കോവിഡിനിടയിലും വന്‍ ജനാവലിയാണ് നിതിന മോളുടെ വീട്ടിലേക്ക് എത്തിയത്.
Post Your Comments