Latest NewsKeralaNewsIndia

പരാതിക്കാരൻ സഹിൻ ആന്റണിയുടെ പേര് പറഞ്ഞപ്പോൾ ലൈവിൽ ബീപ് സൗണ്ട് മാത്രം: ചാനലിനെതിരെ ട്രോൾ, പരിഹസിച്ച് വിനു വി ജോൺ

കൊച്ചി: പുരാവസ്തു സാധനങ്ങളുടെ മറവിൽ കോടികൾ തട്ടിയെടുത്ത മോന്‍സനെതിരെ പരാതിയുമായി നിരവധി പേര് രംഗത്ത്. മോന്‍സൺ മാവുങ്കലിന്റെ തട്ടിപ്പ് കഥകൾ പുറത്തുവരുമ്പോൾ 24 ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കെതിരെയും ആരോപണങ്ങൾ ഉയർന്നു. മോന്‍സന്‍ മാവുങ്കല്‍ 24 ന്യൂസ് ചാനലില്‍ രണ്ടര കോടി രൂപ നിക്ഷേപമുണ്ടെന്നും അതിന് ഇടനിലക്കാരനായത് സഹിന്‍ ആന്റണിയാണെന്നും വീക്ഷണമുൾപ്പെടെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Also Read:കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൂന്ന് കുട്ടികളുടെ പഠനം ഏറ്റെടുത്ത് മാതൃകയായി മൗണ്ട് സീന

ചാനൽ വാർത്ത ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ പരാതിക്കാരൻ സഹിൻ ആന്റണിയുടെ പേര് പറഞ്ഞിരുന്നു. എന്നാൽ, ഈ സമയം ലൈവ് ടെലികാസ്റ്റിൽ തടസം നേരിട്ടു. ഇതോടെ കുറച്ച് നേരത്തേക്ക് ദൃശ്യങ്ങൾ ലഭ്യമായില്ല. 24ന്യൂസ് റിപ്പോർട്ടർ ആയ സഹിൻ ആന്റണിയെ കുറിച്ച് പരാതിക്കാരനായ അജി പറഞ്ഞപ്പോൾ ആണ് തടസ്സം നേരിട്ടത്. ഇതിനു പിന്നാലെ ട്രോളുകളും എത്തിത്തുടങ്ങി. ലൈവ് റിപ്പോർട്ടിങ്ങിനിടെ തടസം നേരിട്ട സംഭവത്തെ സോഷ്യൽ മീഡിയ പരിഹസിച്ച് രംഗത്തെത്തി. കൂടാതെ, 24 ന്യൂസ് ചാനലിലെ റിപ്പോർട്ടർ സഹിൻ ആന്റണിക്ക് മോൻസനുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഇതിനെ സാധൂകരിക്കുന്ന വീഡിയോയും പുറത്തുവന്നു.

ഏഷ്യാനെറ്റ് ന്യൂസ് ആങ്കർ വിനു വി ജോൺ സഹിനെതിരെ പരോക്ഷമായി രംഗത്ത് വന്നു. മോൺസൺ മാവുങ്കലുമായി സഹിന് അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്ന വീഡിയോ ആണ് വിനു വി ജോൺ പുറത്തുവിട്ടത്. പ്രതിക്ക് പല വിഐപികളുമായി ബന്ധം സ്ഥാപിക്കുന്നതിന് സാധ്യത ഒരുക്കി നൽകിയവരെ കുറിച്ചും ചില സൂചനകൾ പുറത്തുവരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button