ഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റാ സൺസ് ഏറ്റെടുത്ത് എന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചതായി പല മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
‘എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക ലേലങ്ങളുടെ അംഗീകാരം സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും’ ഡിഐപിഎഎംസെക്രട്ടറിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നുവെന്നും അതിനായി കമ്പനിയുടെ നിര്‍ദ്ദേശം മന്ത്രിമാരുടെ പാനല്‍ അംഗീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലേലത്തില്‍ മുന്‍പന്തിയിലുള്ളത് ടാറ്റ സണ്‍സാണ് എന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയ വൃത്തങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍.
Post Your Comments