ദുബായ് : ആഗോള വികസനത്തിലെ പുതിയ അധ്യായമാണ് എക്സ്പോയെന്ന് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലി. യു.എ.ഇ സമ്പദ് വ്യവസ്ഥക്കുള്ള വാക്സിനാണ് എക്സ്പോ 2020 എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളില്‍ അവസരങ്ങളുടെയും നിക്ഷേപങ്ങളുടെയും വാതില്‍ തുറക്കുന്നതാണ് ഈ ആഗോള മേള. മഹാമാരിയെ ചെറുക്കാനും സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനും ഈ രാജ്യത്തെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ സ്വീകരിച്ച നടപടികളെ ലോകം മുഴുവന്‍ അഭിനന്ദിക്കുന്നു. ആഗോള വികസനത്തിലെ പുതിയ അധ്യായമാണ് എക്സ്പോ എന്ന് നിസ്സംശയം പറയാം. എക്സ്പോയുടെ ആറ് മാസത്തിനിടെ പല മേഖലകള്‍ക്കും ഉണര്‍വുണ്ടാകുമെന്നും പുതിയ ബിസിനസ് ശൃംഖലകള്‍ തുറക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച്ച യുഎഇ സമയം 7.30 ന് എക്സ്പോ നഗരിയിലെ അൽവസ്ൽ പ്ലാസയിൽ മേള ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകളാണ് എക്സ്പോ അധികൃതർ ഒരുക്കിയിരുന്നത്.
ഇന്ത്യ ഉൾപ്പെടെ 191 രാജ്യങ്ങളാണ് ദുബായ് എക്സ്പോയിൽ പങ്കെടുക്കുന്നത്. മാർച്ച് 31 വരെ ആറു മാസത്തേക്കാണ് എക്സ്പോ നടക്കുക. 25 ദശലക്ഷം സന്ദർശകരെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്.
Post Your Comments