
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാരന് ഒരു കോടി രൂപയുടെ സമ്മാനം. കഴിഞ്ഞ ആഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഏറ്റവും വലിയ ഓഫര്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നിതനായി അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്നതായിരുന്നു ഓഫര്‍.
Read Also : ദുബായ് എക്സ്പോ 2020 : ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി നൽകി സ്വകാര്യ കമ്പനി
വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നതിനായി 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) ആണ് പ്രവാസി ഇന്ത്യക്കാരനായ ഷബീര്‍ നസീമ സ്വന്തമാക്കിയത്. ഇന്ത്യക്കാരനായ ഷബീര്‍ സൗദി അറേബ്യയില്‍ താമസിച്ചുവരികയാണ്. നാട്ടില്‍ അവധിക്ക് പോയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ഇതിനിടെയാണ് സന്തോഷ വാര്‍ത്ത തേടിയെത്തിയത്. ഏകദേശം രണ്ടുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ഷബീര്‍ സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് വാങ്ങിയത്.
Post Your Comments