
കോഴിക്കോട്: വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം ജാഫര്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിവരെ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Also Read:കഞ്ചാവ് കേസിലെ പ്രതി ലീനയ്ക്ക് പണം നൽകി എസ്ഐ: സഹായധനം കൈയ്യോടെ പിടിച്ച് പൊലീസ്
കോഴിക്കോട്, കൂടരഞ്ഞി പതംകയത്തെ വെള്ളച്ചാട്ടത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുകള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു യുവാവ്. കുളിക്കാനിറങ്ങിയ നഈം ശക്തമായ മലവെള്ളത്തെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം നഈമിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Post Your Comments