കോട്ടയം: കോട്ടയം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ നിധിന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതി അഭിഷേകിന്റെ അച്ഛൻ. അഭിഷേക് കത്തിയുമായി പോകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പെൺകുട്ടിയുമായി ബന്ധമുള്ളതായി സൂചന ഉണ്ടായിരുന്നു എന്നും അഭിഷേകിന്റെ അച്ഛൻ ബൈജു സ്വകാര്യ ചാനലിനോട് പറഞ്ഞു. കൊലപാതകത്തെ പറ്റി കൂടുതൽ ഒന്നും അറിയില്ല എന്നും, പരീക്ഷയ്ക്കായി രാവിലെ എട്ടുമണിയോടെ അഭിഷേക് വീട്ടിൽ നിന്നും പോയതാണെന്നും പിന്നീട് കൊലപാതക വിവരമാണ് അറിയുന്നതെന്നും ബൈജു പറഞ്ഞു. അഭിഷേക് പാവം പയ്യനാണെന്നും കുഴപ്പക്കാരനല്ലെന്നും ബൈജു പറഞ്ഞു. അഭിഷേക് മര്യാദക്കാരനാണെന്നും എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈക്കം തലയോലപ്പറമ്പ് സ്വദേശിനിയായ നിധിനയും പ്രതി അഭിഷേക് ബൈജുവും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലുമായിരുന്നു. എന്നാല്‍ അഭിഷേകിന് പെണ്‍കുട്ടിയേക്കാള്‍ വയസ്സ് കുറവായിരുന്നു. ഈ കാരണത്തിന്‍രെ പേരില്‍ ഇരുവരുടേയും കല്യാണം നടക്കില്ലെന്ന പേടി അഭിഷേകിനുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും അഭിപ്രായ വ്യതാസത്തിലായിരുന്നു. ഈ പകയാണ് കൊല ചെയ്യാന്‍ അഭിഷേകിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അഭിഷേകും നിധിനയും നേരത്തെ പറഞ്ഞുവെച്ചത് പോലെ പരീക്ഷ കഴിഞ്ഞ് ഒരേ സമയത്ത് ഇറങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നം സംസാരിച്ച് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് അഭിഷേക് നിധിനയുടെ കഴുത്ത് അറുത്തത്.
Post Your Comments