കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ 12 വർഷങ്ങൾക്ക് ശേഷം പിടികൂടി. 2009ലാണ് അടൂര്‍ കാക്കത്തോട് സ്വദേശി രാജേഷ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. തുടർന്ന് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ രാജേഷ് കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു.
12 വർഷത്തോളം കടന്നു പോയിയിട്ടും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. എന്നാൽ കഴിഞ്ഞ ദിവസം അടൂരിലെ വീട്ടില്‍ രാജേഷ് എത്തിയെന്നറിഞ്ഞ് കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പോലീസ് യാതൊരുവിധ നടപടികളും സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് പരാതികൾ ശക്തമാണ്.
Post Your Comments