തൃശൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച മുന്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നത് അല്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പരാതി നല്‍കിയിട്ടുളള അഭിഭാഷകന്‍ നേരത്തെയും സമാന വിഷയങ്ങളില്‍ ഇടപെടല്‍ നടത്തിയിട്ടുളള വ്യക്തിയാണ് എന്നും വീണാ ജോര്‍ജ് പറഞ്ഞു.
വീണാ ജോര്‍ജിന് എതിരെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിന് എതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം പോലീസ് പി.സി ജോര്‍ജിന് എതിരെ ഐപിസി 509 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. വീണാ ജോര്‍ജ് സംസ്ഥാനത്തിന് അപമാനമാണ് എന്നാണ് ക്രൈം സ്റ്റോറി എന്ന ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തില്‍ പി.സി ജോര്‍ജ് പറഞ്ഞത്.
Post Your Comments