ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടി. 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന് തീവ്രവാദികള്‍ തന്നെയാണെന്ന് ഒടുവില്‍ തുറന്നുസമ്മതിച്ചു . റിപ്പബ്ലിക് എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിയുമായി ബുധനാഴ്ച നടന്ന സംവാദത്തിലാണ് 26/11 മുംബൈ ഭീകരാക്രമണത്തിലെ രാജ്യത്തിന്റെ പങ്ക് ഇമ്രാന് ഖാന്റെ പാര്‍ട്ടി സമ്മതിച്ചത്.
Read Also : മൂന്ന് ദിവസമായി ഓഫീസിലെത്തുന്നില്ല: ഔദ്യോഗിക ആവശ്യത്തിനായി ഒറീസയിലേക്ക് പോകുന്നുവെന്ന് ബെഹ്റ
26/11 ഭീകരാക്രമണം നടത്തിയ കസബും മറ്റുള്ളവരും പാകിസ്താനികളാണെന്ന് അംഗീകരിക്കാന്‍ ഒരു വിഷമവുമില്ല, എന്നാല്‍ അവരെ പാകിസ്താന് സ്പോണ്സര് ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് പറയുന്നു.
2008 നവംബറില്‍ 10 ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികള്‍ മുംബൈയില്‍ വെടിവെപ്പും ബോംബാക്രമണവും നടത്തിയ ഭീകരാക്രമണ പരമ്പരയാണ് 26/11 ആക്രമണം. ആക്രമണങ്ങളില്‍ 9 ഭീകരര്‍ ഉള്‍പ്പെടെ 174 പേര് കൊല്ലപ്പെട്ടു. അജ്മല്‍ കസബ് മാത്രമാണ് ജീവനോടെ പിടിയിലായത്. 2012 നവംബര്‍ 12 ന് രാവിലെ 7:30 ന് കസബിനെ ഇന്ത്യ തൂക്കിക്കൊന്നു.
Post Your Comments