തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതി. സംസ്ഥാനത്ത് നടന്ന കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷൻ പ്രവേശന കവാടങ്ങൾ, പിന്‍വശം, ലോക്കപ്പ്, ഇടനാഴി, വരാന്ത, ഔട്ട്ഹൗസ്, റിസപ്ഷന്‍, പരിസരം, ശുചിമുറിയുടെ പുറംഭാഗം, ഇന്‍സ്‌പെക്ടറുടെ മുറി എന്നിവിടങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കാൻ സുപ്രീം കോടതി വിധിച്ചത്.
Also Read:കുവൈത്തില്‍ വ്യാപക പരിശോധന : 21 പ്രവാസികളെ അറസ്റ്റ് ചെയ്‍തു
ദൃശ്യം കേട്ടത് കൊണ്ട് മാത്രം മതിയാകില്ലെന്നും ശബ്ദം പകര്‍ത്താവുന്നതും രാത്രിദൃശ്യങ്ങള്‍ വ്യക്തമായി ലഭ്യമാകുന്നതുമായ ക്യാമറ സംവിധാനങ്ങളാണ് വേണ്ടതെന്നും കോടതി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാന്‍, പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനുകളില്‍ സൂക്ഷിക്കാതെ സംസ്ഥാന ഡേറ്റാ സെന്ററില്‍ സൂക്ഷിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കൃത്യമായി ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ഡേറ്റാ സെന്ററിലേക്കു കൈമാറുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Post Your Comments