ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അത്യാധൂനിക ഹെലികോപ്റ്റർ എയർ ആംബുലൻസ് ആക്കാൻ തീരുമാനവുമായി സ്റ്റാലിൻ സർക്കാർ. മുഖ്യമന്ത്രിയുടെ ഉപയോഗത്തിനായി 2006ലാണ് തമിഴ്നാട് സർക്കാർ ഇരട്ട എൻജിനുള്ള ‘ബെൽ 412ഇപി ‘ എന്ന ഹെലികോപ്റ്റർ വാങ്ങിയത്.
2449 മണിക്കൂർ മാത്രം പറന്ന ഹെലികോപ്റ്റർ 2019 നവംബർ വരെ ഉപയോഗിച്ച ശേഷം മീനംപാക്കം വിമാനത്താവളത്തിൽ നിർത്തിയിടുകയായിരുന്നു. മുൻ സർക്കാർ ഹെലികോപ്റ്റർ വിൽക്കാനുള്ള നീക്കവും നടത്തിയിരുന്നു. എന്നാൽ തുടർന്ന് വന്ന ഡി.എം.കെ സർക്കാർ ഹെലികോപ്റ്റർ വിൽക്കാനുള്ള നീക്കമുപേക്ഷിച്ച് എയർ ആംബുലൻസ് സർവീസ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രി വളപ്പുകളിൽ ഹെലിപാഡുകൾ നിർമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് നിലവിൽ കോയമ്പത്തുരിലെ സ്വകാര്യ ആശുപത്രി മാത്രമാണ് എയർ ആംബുലൻസ് സർവീസ് നടത്തുന്നത്.
Post Your Comments