മസ്കറ്റ് : സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ കാലാവധി വീണ്ടും നീട്ടി ഒമാൻ. കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
#وزارة_العمل تعلن عن (فترة السماح الأخيرة) لتمديد العمل بتراخيص استقدام القوى العاملة غير العمانية المنتهية في ٢٠٢١/٩/٣٠م حتى نهاية العام. pic.twitter.com/Q2WLwYJAfe
— وزارة العمل -سلطنة عُمان (@Labour_OMAN) September 29, 2021
കോവിഡ് മഹാമാരി മൂലം ഉടലെടുത്ത ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. നേരത്തെ ഇത്തരം ലൈസൻസുകളുടെ കാലാവധി മന്ത്രാലയം 2021 സെപ്റ്റംബർ 30 വരെ നീട്ടി നൽകിയിരുന്നു.
Post Your Comments