Latest NewsKeralaNews

അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ചിലര്‍ ദുര്‍വ്യാഖ്യാനിക്കുന്നു: മതസൗഹാര്‍ദ്ദത്തില്‍ ഉറച്ച്നില്‍ക്കുമെന്ന് കെസിബിസി

വിശ്വാസികള്‍ക്കായി വൈദികര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ചിലര്‍ ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കുകയാണ്

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. വചനം ഉള്‍ക്കൊണ്ട് സമൂഹത്തിന് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ചിലര്‍ ദുരുദ്ദേശപരമായി വ്യാഖ്യാനിക്കുകയാണെന്ന് കെസിബിസിയുടെ വാര്‍ത്താക്കുറിപ്പ്. മതമൈത്രിയെ ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വിശ്വാസികള്‍ക്കായി വൈദികര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ചിലര്‍ ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കുകയാണ്. മതസൗഹാര്‍ദ്ദത്തിന് വേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരെയും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മതസൗഹാര്‍ദ്ദ നിലപാടുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് തന്നെയാണ് തങ്ങള്‍ക്കുമുള്ളത്. സാമൂഹിക തിന്മകളെ ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കെസിബിസി ആവശ്യപ്പെട്ടു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തള്ളിക്കളയുന്നുവെന്നും കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button