ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജലസുരക്ഷിതവുമാക്കാനും ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍ 2.0, അമൃത് 2.0 എന്നീ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ വെച്ച് ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഇന്ത്യയെ അതിവേഗം നഗരവല്‍ക്കരിക്കുന്നതിന്റെ വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള മുന്നേറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ രണ്ട് പദ്ധതികളുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര പാര്‍പ്പിട, നഗരകാര്യ മന്ത്രിയും, സഹമന്ത്രിയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നഗരവികസന മന്ത്രിമാരും വെള്ളിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
Read Also : ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതി അറസ്റ്റിൽ
എല്ലാ നഗരങ്ങളെയും ‘മാലിന്യരഹിത’മാക്കാനും അമൃത് പദ്ധതിയില്‍ ല്‍ ഉള്‍പ്പെടുന്ന നഗരങ്ങളൊഴികെ മറ്റെല്ലാ നഗരങ്ങളിലും കറുത്ത ജല പരിപാലനം ഉറപ്പുവരുത്താനും, എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ‘ഓ ഡി എഫ് +’ ആയും 1 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ‘ഓ ഡി എഫ് ++’ ആയും അതുവഴി നഗരപ്രദേശങ്ങളില്‍ സുരക്ഷിതമായ ശുചിത്വത്തിന്റെ കാഴ്ചപ്പാട് കൈവരിക്കുക എന്നതുമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഖരമാലിന്യങ്ങളുടെ ഉറവിടം വേര്‍തിരിക്കുക, എല്ലാത്തരം മുനിസിപ്പല്‍ ഖരമാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുക, ഫലപ്രദമായ ഖരമാലിന്യ സംസ്‌കരണത്തിനായി പൊതു ഇടങ്ങള്‍ എന്നിവയില്‍ മിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
Post Your Comments