Latest NewsNewsIndia

പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍-അമൃത് പദ്ധതികള്‍ക്ക് തുടക്കം

രാജ്യത്തെ എല്ലാ നഗരങ്ങളും ഇനി മാലിന്യരഹിതവും ജലസുരക്ഷിതവും

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജലസുരക്ഷിതവുമാക്കാനും ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍ 2.0, അമൃത് 2.0 എന്നീ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ വെച്ച് ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഇന്ത്യയെ അതിവേഗം നഗരവല്‍ക്കരിക്കുന്നതിന്റെ വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള മുന്നേറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ രണ്ട് പദ്ധതികളുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര പാര്‍പ്പിട, നഗരകാര്യ മന്ത്രിയും, സഹമന്ത്രിയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നഗരവികസന മന്ത്രിമാരും വെള്ളിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

Read Also : ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതി അറസ്റ്റിൽ

എല്ലാ നഗരങ്ങളെയും ‘മാലിന്യരഹിത’മാക്കാനും അമൃത് പദ്ധതിയില്‍ ല്‍ ഉള്‍പ്പെടുന്ന നഗരങ്ങളൊഴികെ മറ്റെല്ലാ നഗരങ്ങളിലും കറുത്ത ജല പരിപാലനം ഉറപ്പുവരുത്താനും, എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ‘ഓ ഡി എഫ് +’ ആയും 1 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ‘ഓ ഡി എഫ് ++’ ആയും അതുവഴി നഗരപ്രദേശങ്ങളില്‍ സുരക്ഷിതമായ ശുചിത്വത്തിന്റെ കാഴ്ചപ്പാട് കൈവരിക്കുക എന്നതുമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഖരമാലിന്യങ്ങളുടെ ഉറവിടം വേര്‍തിരിക്കുക, എല്ലാത്തരം മുനിസിപ്പല്‍ ഖരമാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുക, ഫലപ്രദമായ ഖരമാലിന്യ സംസ്‌കരണത്തിനായി പൊതു ഇടങ്ങള്‍ എന്നിവയില്‍ മിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button