Latest NewsNewsInternationalGulfOman

ഇന്ധന വിലയിൽ വർധനവ്: ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: ഒമാനിൽ ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ദേശീയ സബ്‌സിഡി കാര്യാലയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്.

Read Also: മോൻസൻ കേസിൽ തന്നെയും കുടുക്കാൻ ശ്രമിക്കുന്നു, പിന്നിൽ അമൃതയെന്ന് ശബ്ദരേഖ, ആരോപണവുമായി നടൻ ബാല: വീഡിയോ

2021 ഒക്ടോബർ മാസത്തേക്കുള്ള ഇന്ധന വില എം 91 പെട്രോളിന് 229 ബൈസയും എം 95 പെട്രോളിന് 239 ബൈസയുമാണ് ലിറ്ററിന് വില. ഇന്ധനങ്ങളുടെ വിലയിൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡീസൽ വില ലിറ്ററിന് 258 ബൈസയുമായിരിക്കും ഒക്ടോബർ മാസത്തെ വില. സെപ്റ്റംബർ മാസത്തെ വിലയെ അപേക്ഷിച്ച് എം 91 പെട്രോളിന് മൂന്ന് ബൈസയുടെയും എം 95 പെട്രോളിനു രണ്ട് ബൈസയുടെ വർധനവുമാണ് ഉണ്ടായിരിക്കുന്നത്. ഡീസലിന് ഒരു ലിറ്ററിന് മുകളിൽ പതിനൊന്നു ഒമാനി ബൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.

Read Also: മികച്ച തീരുമാനങ്ങള്‍ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടും: പി.എ. മുഹമ്മദ് റിയാസിനെ പ്രശംസിച്ച് ഹൈബി ഈഡന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button