KeralaLatest NewsNews

ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ മുതൽമുടക്കും: ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ മുതൽമുടക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാലയുടെ സമാപനസെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ധനമന്ത്രി. നിലവിലെ ശക്തിദൗർബല്യങ്ങൾ വിലയിരുത്തി ശില്പശാലയിൽ തയ്യാറാക്കിയ നിർദ്ദേശങ്ങളിൽ സർക്കാർ തുടർനടപടികൾ കൈക്കൊള്ളുമെന്ന് അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Read Also: 23കാരനായ യുവാവിനൊപ്പം രണ്ട് വീട്ടമ്മമാര്‍ ഒളിച്ചോടി: പരീക്ഷ എഴുതാനെത്തിയതെന്ന പേരിൽ ലോഡ്ജിൽ താമസം

സാമ്പത്തിക ഞെരുക്കത്തിനിടയിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണ്ട സൗകര്യങ്ങളും ആവശ്യമായ നിയമനങ്ങളും സർക്കാർ ഒരുക്കുമെന്ന് മന്ത്രി ബാലഗോപാൽ വ്യക്തമാക്കി. പുതിയ ഗവേഷണ പ്രൊജക്ടുകൾ കണ്ടെത്തി ഏറ്റെടുക്കാൻ സർവ്വകലാശാലകളുടെ മുൻകയ്യുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘കാർഷിക മേഖലയും വ്യവസായ മേഖലയുമായി ബന്ധപ്പെടുന്ന തരത്തിൽ പഠന-ഗവേഷണ പ്രവർത്തനങ്ങൾ വികസിക്കണം. കാർഷിക-നിർമ്മാണ മേഖലകൾക്ക് സഹായകമായ ലഘു ഉപകരണങ്ങൾ വികസിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ സർവ്വകലാശാലകൾ ഏറ്റെടുക്കണമെന്നും’ ധനമന്ത്രി വിശദമാക്കി.

അടിയന്തിരമായി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് കരടു രേഖയായി ശില്പശാലയിൽ അവതരിപ്പിച്ചതെന്ന് മന്ത്രി ഡോ. ആർ ബിന്ദു വിശദീകരിച്ചു. തിരുവനന്തപുരം ഐ.എം.ജിയിൽ നടന്ന ദ്വിദിന ശില്പശാലയിലെ ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങൾ ഗ്രൂപ്പുകളുടെ കോർഡിനേറ്റർമാർ സമാപനസെഷനിൽ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മലയാള സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ എന്നിവരും സംസാരിച്ചു.

Read Also: ഓട്ടോ ഡ്രൈവര്‍മാരെ അത്ഭുതപ്പെടുത്തി രാഹുല്‍ ഗാന്ധി : അവര്‍ക്കൊപ്പം ചായകുടിച്ചും വിശേഷങ്ങള്‍ തിരക്കിയും നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button