
ബെംഗളുരു: സ്കൂളുകള്‍ തുറന്നതിന് പിന്നാലെ ഒരു റെസിഡന്‍ഷ്യല്‍ സ്കൂളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 500 വിദ്യാര്‍ത്ഥികളില്‍ 60 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല. ഇതോടെ ഒക്ടോബര്‍ 20 വരെ സ്കൂള്‍ അടച്ചു. കര്‍ണാടകയിലാണ് സംഭവം. രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ നിയമനം: വിവിധ തസ്തികകളിലേക്ക് ജോലിയ്ക്കായി അപേക്ഷിക്കാം
60 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കാകുലരായ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ വീടുകളിലേക്ക് തിരികെ പോകാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്കൂള്‍ അധികൃത നല്‍കിയിട്ടുള്ള വിവരം. ‘ഇതൊരു ബോര്‍ഡിംഗ് സ്കൂളാണ്. കഴിഞ്ഞ ഒരു മാസമായി ഇവിടെ വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ സ്കൂളിലേക്ക് വരുമ്പോള്‍ ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ ഞായറാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് 60 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ലക്ഷണങ്ങളുള്ളത്. ഞങ്ങളുടെ സംഘം അവിടെയുണ്ട്. ഞങ്ങള്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്’ -സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments