പൊള്ളാച്ചി: ചില്ലിചിക്കന്‍ വാങ്ങാന്‍ പണം നല്‍കി നാടോടി സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. മൈസൂരു സ്വദേശി മണികണ്ഠന്‍-സംഗീത ദമ്പതികളുടെ കുഞ്ഞിനെയാണ് കാണാതായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന നാടോടികളായ ഇവര്‍ കുറച്ചുദിവസമായി ആനമലയിലെ പ്രവര്‍ത്തിക്കാത്ത പഴയ ബസ് സ്റ്റാന്‍ഡിലാണ് കഴിയുന്നത്. സംഭവദിവസം വൈകുന്നേരം കുഞ്ഞുമായി സംഗീത തട്ടുകടയില്‍ എത്തിയതായിരുന്നു. ഈ സമയം സ്ഥലത്ത് നിന്നിരുന്ന യുവാവ് സംഗീതയോട് ചില്ലിചിക്കന്‍ വേണോയെന്ന് ചോദിച്ച് പണം നല്‍കി. യുവതി ചില്ലിചിക്കന്‍ വാങ്ങാന്‍ പോയ സമയത്ത് യുവാവ് കുഞ്ഞിനെ അമ്മയുടെ കൈയില്‍ നിന്ന് വാങ്ങി.
ചില്ലിചിക്കന്‍ വാങ്ങി തിരിച്ചുവന്ന അമ്മ കുട്ടിയെയും യുവാവിനെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ആനമല പൊലീസില്‍ പരാതി നല്‍കി.
Post Your Comments