ന്യൂഡല്‍ഹി: നവജ്യോത് സിംഗ് സിദ്ധുമായുള്ള അധികാര വടംവലിക്കൊടുവില്‍ രാജിവച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടുന്നു. പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അപമാനം സഹിച്ച് നില്‍ക്കാനാവില്ലെന്നും അതിനാല്‍ കേണ്‍ഗ്രസ് വിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം അമരീന്ദര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും അമരീന്ദര്‍ ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ ഒഴിവാക്കിയാണ് അമരീന്ദര്‍ മടങ്ങിയത്.
അതേസമയം പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. സെപ്റ്റംബര്‍ 18ന് ആണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രിയായി അമരീന്ദര്‍ സിംഗ് തുടരുന്നതില്‍ അതൃപ്തി അറിയിച്ച് നവജോത് സിംഗ് സിദ്ധുവിനെ പിന്തുണയ്ക്കുന്ന 40 എംല്‍എമാര്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് നേതൃത്വം ചിരണ്‍ജീത് സിംഗ് ചന്നിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
Post Your Comments