KeralaLatest NewsNews

മോൻസൺ തട്ടിപ്പുകാരന്‍ ആണെന്ന് നേരത്തെ അറിയാമായിരുന്നു: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. മോൻസൻ തട്ടിപ്പുകാരനാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാൾക്കെതിരെ നടത്തി വന്ന അന്വേഷണം പുരോഗമിക്കുകയായിരുന്നു എന്നതിനാലാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെട്ടാൽ മോൻസന്റെ ‘പുരാവസ്തു’ ശേഖരം സംബന്ധിച്ച് പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:സര്‍ക്കാരിനെ വിലയിരുത്തുന്നത് മുഖ്യമന്ത്രിയെ മാത്രം ആശ്രയിച്ചല്ല, പൊലീസിന്റെ പ്രവര്‍ത്തനം കൂടി നോക്കി : പിണറായി വിജയന്‍

ആളുകളെ എങ്ങനെ പറ്റിക്കാമെന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ആളാണ് മോൻസൺ എന്നും ഇത്രയും പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥരെ പോലും വീഴ്ത്താനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറയുന്നു. ഒരു വിദേശ മലയാളി സംഘടനയുടെ പേരില്‍ തന്നെ കാണാന്‍ മോൻസൺ വന്നിരുന്നതായും പുരാവസ്തുക്കളുടെ വലിയ ശേഖരം തന്റെ കൈയില്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു. എന്നാല്‍ മോൻസൺ കാണാന്‍ വന്നതിന് പിന്നാലെ ഇയാള്‍ തട്ടിപ്പുകാരനാണ് ശ്രദ്ധിക്കണം എന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള പൊലീസ് അന്വേഷണം തകൃതിയായി നടക്കുന്നു രണ്ടോ മൂന്നോ ദിവസത്തിനകം ഇയാൾ അകത്താകും എന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിവരങ്ങൾ പുറത്തു പറയാതിരിക്കുന്നതാണ് ഭംഗി എന്നതുകൊണ്ടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും നിയമാവലികളും നിലവിലുണ്ട് എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. പുരാവസ്തുക്കൾ സുക്ഷിക്കുന്നതിനുളള അവകാശത്തെ സംബന്ധിച്ച് ജനങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കുകയും അത്തരത്തിലുളള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മന്ത്രി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button