ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

പോ​ലീ​സ് ജീ​പ്പി​ന് ക​ല്ലെ​റി​ഞ്ഞ് യു​വാ​വ്: കാരണം കേട്ട് അമ്പരന്ന് നാട്ടുകാർ

ആ​റ് മാ​സം മു​ൻപും സ്റ്റേ​ഷ​നു മു​ന്നി​ല്‍ കിടന്ന പോ​ലീ​സ് ജീ​പ്പ് ബിജു എ​റി​ഞ്ഞു ത​ക​ര്‍​ത്തി​രു​ന്നു

തിരുവനന്തപുരം: ജ​യി​ലി​ല്‍ പോ​കാ​ന്‍ വേ​ണ്ടി പോ​ലീ​സ് ജീ​പ്പ് ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത് യു​വാ​വ്. ജ​യി​ല്‍ മോ​ചി​ത​നാ​യ ശേ​ഷം ജോ​ലി​യും ഭ​ക്ഷ​ണ​വു​മി​ല്ലാ​താ​യ​തോ​ടെയാണ് വീ​ണ്ടും ജയിലിൽ പോകാൻ അ​യി​ലം സ്വ​ദേ​ശി ബി​ജു(29) പോലീസ് ജീപ്പിന് കല്ലെറിഞ്ഞത്. ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ പോലീ​സ് സ്റ്റേ​ഷ​നിൽ നടന്ന സം​ഭ​വത്തിൽ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ കി​ട​ന്ന ജീ​പ്പി​ന്റെ ചി​ല്ല് ബിജു എ​റി​ഞ്ഞു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ആ​റ് മാ​സം മു​ൻപും സ്റ്റേ​ഷ​നു മു​ന്നി​ല്‍ കിടന്ന പോ​ലീ​സ് ജീ​പ്പ് ബിജു എ​റി​ഞ്ഞു ത​ക​ര്‍​ത്തി​രു​ന്നു. അ​ന്ന് ഇയാളെ പി​ടി​കൂ​ടി ജ​യി​ലി​ല്‍ അ​ട​ച്ചിരുന്നു. ജ​യി​ലി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ബി​ജു വീ​ണ്ടും ജീ​പ്പി​ന്റെ പി​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് എ​റി​ഞ്ഞ് ത​ക​ര്‍​ക്കുകയായിരുന്നു. ജീ​പ്പി​ന്റെ ചി​ല്ലു ത​ക​ര്‍​ത്ത ശേ​ഷം സ​മീ​പ​ത്തു നി​ന്ന ഇയാളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടുത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ബി​ജു​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

‘ഞങ്ങൾക്ക് പരിശീലനം നൽകിയത് പാക് സൈന്യം, ആയുധങ്ങൾ ഐഎസ്ഐയുടെ വക’: കശ്മീരിൽ പിടിയിലായ തീവ്രവാദിയുടെ കുറ്റസമ്മതം

ജ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി​യാ​ണ് വീ​ണ്ടും പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​തെ​ന്നും ജ​യി​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ജോ​ലി​യും ഭ​ക്ഷ​ണ​വും ഇ​ല്ലാ​യി​രു​ന്നു വെന്നും ഇയാൾ പോലീസിന് മൊഴി നൽകി. ജീ​വി​തം ദു​സ്സ​ഹ​മാ​യ​തോ​ടെ​ വീ​ണ്ടും ജ​യി​ലി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നിക്കുകയായിരുന്നു എന്നും ബിജു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button