Latest NewsUAENewsInternationalGulf

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഉഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അധികൃതർ

ദുബായ്: യുഎഇയിലെ കോവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി. എൻസിഇഎംഎയുടെ ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമീരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ഇരട്ടക്കുട്ടികളെ യുവതി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി: ആത്‍മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷപെടുത്തി

കോവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് യുഎഇയുടെ വിവിധ മേഖലകൾ കരകയറുന്നതിനായി നടപ്പിലാക്കുന്ന നടപടികൾ തടസപ്പെടുത്തുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഉറപ്പ് വരുത്താനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

തെറ്റായ വാർത്തകൾ വിശ്വസിക്കുന്നത് ഒഴിവാക്കുന്നതിനും വ്യാജ വാർത്തകൾ മൂലമുണ്ടാകുന്ന നിയമ നടപടികൾ ഒഴിവാക്കുന്നതിനും ആധികാരികമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം പിന്തുടരാനും അദ്ദേഹം നിർദ്ദേശം നൽകി.. രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും യു എ ഇ തീർത്തും സുതാര്യമായ രീതിയിൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ കൃത്യമായി പൊതുസമൂഹത്തോട് പങ്ക് വെക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read Also: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്? ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button