UAELatest NewsNewsInternationalGulf

യുഎഇയിലേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം: നടപടിക്രമങ്ങൾ അറിയാം

ദുബായ്: മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്. അഞ്ച് വർഷത്തിനിടെ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാൻ കഴിയുന്ന വിസയാണ് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ. അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Read Also: ഓസ്‌ട്രേലിയയിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യത : വലിയ രീതിയിൽ ആലിപ്പഴ വീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ്

എല്ലാ രാജ്യക്കാർക്കും മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. സ്വന്തം സ്‌പോൺസർഷിപ്പിൽ ഇത് സാധ്യമാകും. നിലവിൽ 30 ദിവസത്തേക്കും 90 ദിവസത്തേക്കുമാണ് ടൂറിസ്റ്റ് വിസ ലഭ്യമാകുന്നത്. www.ica.gov.ae വെബ്‌സൈറ്റിലൂടെയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടതെന്ന് അതോറിറ്റി അറിയിച്ചു. ഇ ചാനൽ സർവ്വീസിലെ പബ്ലിക് സർവ്വീസിലൂടെ നടപടികൾ ആരംഭിക്കാം. ഇതിന് ശേഷം വിസ മൾട്ടിപ്പിൾ എൻട്രിയെന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. പാസ് പോർട്ട് വിവരങ്ങൾ നൽകിയ ശേഷം ഫോട്ടോ, പാസ്‌പോർട്ട് ,മെഡിക്കൽ ഇൻഷുറൻസ് പകർപ്പ് എന്നിവയും അപ്ലോഡ് ചെയ്യണം. ആറുമാസക്കാലയളവിലെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം. 4000 ഡോളറിന്റെ ബാലൻസ് വേണമെന്നാണ് നിബന്ധന. 650 ദിർഹമാണ് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷാ ഫീസ്.

മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്ന് ഓഗസ്റ്റ് നാലിന് സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെ ഫെഡറൽ അതോറിറ്റി അറിയിച്ചിരുന്നു.

Read Also: കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു : മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നത് ചെവി മുറിച്ചെടുത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button