ശ്രീനഗര്‍ : പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശമാണെന്ന് വ്യക്തമാക്കി ലഷ്കര്‍ ഇ തൊയ്ബ ഭീകരന്റെ വെളിപ്പെടുത്തല്‍. ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന് സൈന്യത്തിന്റെ പരിശീലനം ലഭിച്ചതായും കഴിഞ്ഞ ദിവസം ഉറിയില്‍ നിന്ന് പിടിയിലായ അലി ബാബര്‍ എന്ന 19 വയസ്സുകാരന് വെളിപ്പെടുത്തി.
Read Also : ഫെയ്സ്ബുക്ക് സൗഹൃദം: ഭർത്താക്കന്മാരേയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതികൾ
ലഷ്കര്‍ ഇ തൊയ്ബയില്‍ ചേരാന്‍ അന്‍പതിനായിരത്തോളം രൂപ തനിക്ക് ലഭിച്ചെന്നും യുവാവ് മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി. പിതാവ് മരിച്ചതിന് പിന്നാലെയാണ് അലി ബാബര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നത്. പാകിസ്ഥാനിലുള്ള അമ്മയുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും അലി ബാബര്‍ സൈന്യത്തിന് കൈമാറിയിട്ടുണ്ട്.
ആറ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യം വളഞ്ഞതോടെ നാല് പേര് പിന്തിരിഞ്ഞോടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അനസ് എന്ന ഭീകരനെ സൈന്യം വധിച്ചതോടെയാണ് കീഴടങ്ങിയതെന്നും അലി ബാബര്‍ പറഞ്ഞു.
Post Your Comments