തിരുവനന്തപുരം: നവംബറിൽ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക-വിദ്യാര്‍ഥി-യുവജന-തൊഴിലാളി സംഘടനകളുടെ യോഗം വിദ്യാഭ്യാസവകുപ്പ് വിളിച്ചുചേര്‍ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഓണ്‍ലൈനിലാകും യോഗങ്ങള്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യോഗങ്ങള്‍. കെഎസ്ടിഎ, കെപിഎസ്ടിഎ, എകെഎസ്ടിയു, കെഎസ്ടിയു, കെഎസ്ടിഎഫ്, കെഎസ്ടിസി, കെപിടിഎ, കെഎഎംഎ, എന്‍ടിയു എന്നീ അധ്യാപക സംഘടന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക.
സെപ്തംബര്‍ 30 വ്യാഴാഴ്ച രാവിലെ 10 30 ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗം ചേരും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് മറ്റ് അധ്യാപക സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. വൈകിട്ട് 4ന് യുവജനസംഘടനകളുടെ യോഗം ചേരും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് ഡിഡിഇ, ആര്‍ഡിഡി, എഡിഇ എന്നിവരുടെ യോഗവുമുണ്ടാകും. ഒക്ടോബര്‍ 3 ഞായറാഴ്ച 11.30ന് ഡിഇഒമാരുടെയും എഇഒമാരുടെയും യോഗം നടക്കും. ഒക്ടോബര്‍ നാലിനോ അഞ്ചിനോ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കും.
Post Your Comments