Latest NewsNewsSaudi ArabiaGulf

വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ

ജിദ്ദ : സൗദിയിൽ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശൈഖ്​ അറിയിച്ചു. വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ സൗദിയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും രൂപം നല്‍കുന്നുണ്ട്.

Read Also : പെട്രോൾ പമ്പുകളിൽ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍ഗണന വേണമെന്ന ആവശ്യം തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി 

വിദേശ യൂനിവേഴ്‌സിറ്റികളുമായി വിദ്യാര്‍ഥികളെ കൈമാറല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് ശാസ്ത്ര – സാങ്കേതിക വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സര്‍വകലാശാലകള്‍ ആരംഭിച്ചാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വിസകള്‍ അനുവദിക്കും.

സൗദിയില്‍ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്യാംപസ് റിക്രൂട്ട്മെന്‍റുകള്‍ സജീവമാക്കും. സൗദി പൗരന്മാര്‍ക്ക് പരമാവധി ജോലികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പഠന സമയത്ത് തന്നെ അതിനാവശ്യമായ പരിശീലന പരിപാടികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button