Latest NewsNewsIndia

മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം: പിന്നില്‍ ഭാര്യയും സുഹൃത്തുക്കളും

ജയ്പുര്‍: രാജസ്ഥാനിലെ ജയ്‌സല്‍മേറില്‍ മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം. കണ്ണൂര്‍ സ്വദേശിയും ബെംഗളൂരു ആര്‍ ടി നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോന്റെ മരണമാണ് പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പത്തെ സ്വഭാവിക മരണമാണ് ഇപ്പോള്‍ കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്.

Read Also : കാണാതായ ‘തന്നെ തേടി’ പോലീസിനൊപ്പം 50 കാരൻ തിരച്ചിൽ നടത്തിയത് മണിക്കൂറുകളോളം: കഥയിലെ ട്വിസ്റ്റ് ഇങ്ങനെ

സംഭവത്തില്‍ അസ്ബഖിന്റെ രണ്ട് സുഹൃത്തുക്കളെ ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തു. സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. അസ്ബഖിന്റെ ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് രാജസ്ഥാന്‍ പോലീസിന്റെ കണ്ടെത്തല്‍.

2018 ഓഗസ്റ്റിലാണ് ജയ്സല്‍മേറിലെ മോട്ടോര്‍ റാലിക്കിടെ അബ്സഖ് മോനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശീലനത്തിനിടെ വഴിതെറ്റി മരുഭൂമിയില്‍ ഒറ്റപ്പെട്ട് നിര്‍ജലീകരണം കാരണം മരണം സംഭവിച്ചെന്നായിരുന്നു നിഗമനം.

അസ്ബഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവും സഹോദരനും നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊലപാതകം തെളിയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്ബഖിന്റെ പുറംഭാഗത്ത് വലിയ പരിക്കേറ്റതായി വ്യക്തമാക്കിയിരുന്നു. വിശദമായ അന്വേഷണത്തില്‍ റേസിങ് താരം കൊല്ലപ്പെട്ടതാണെന്നും ഭാര്യയും സുഹൃത്തുക്കളുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button