Latest NewsNewsOmanGulf

നിക്ഷേപകർക്ക് ദീർഘകാല വിസയുമായി ഒമാൻ

മസ്‌കറ്റ്: നിക്ഷേപകർക്ക് ദീർഘകാല വിസയുമായി ഒമാൻ. ഒക്ടോബർ മൂന്ന് മുതൽ മന്ത്രാലയത്തിന്റെ ഇ-ഇൻവെസ്റ്റ് സർവീസസ് വഴി ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാനിൽ നിക്ഷേപം നടത്താൻ താത്പര്യമുള്ളവർക്ക് അഞ്ചു മുതൽ 10 വർഷം വരെ കാലാവധിയുള്ള വിസ അനുവദിക്കാനാണ് പുതിയ തീരുമാനം.

Read Also : യുഎഇ യിൽ അംഗീകരിച്ച ഒൻപത് കോവിഡ് വാക്സിനുകളുടെ ലിസ്റ്റ് കാണാം  

വിവിധ രാജ്യക്കാരായ 22 പ്രവാസി നിക്ഷേപകർക്ക് ഇതിനോടകം തന്നെ ദീർഘകാല വിസ ലഭിച്ചു. ഒമാന്റെ വിഷൻ 2040ന് അനുഗുണമായി രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാവുന്ന തരത്തിൽ നിക്ഷേപം വർദ്ധിപ്പിക്കാനും തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഖാലിദ് അൽ ശുഐബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button