ദുബായ് : ഇമാറാത്തി ഭവനപദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 4000 പേര്‍ക്ക് ഭൂമി നല്‍കുകയും വീട് നിര്‍മിച്ച് നല്‍കുകയും ചെയ്യുമെന്നും ഇതിനായി 5.2 ശതകോടി ദിര്‍ഹം ചെലവഴിക്കുമെന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം അറിയിച്ചു. താമസവും അടിസ്ഥാന സൗകര്യ വികസനവും രാജ്യം മുഖ്യ പരിഗണന നല്കുന്ന വിഷയങ്ങളില്‍ ഒന്നാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
Read Also : ദുബായിൽ നടക്കുന്ന ആഗോള ടെക്നോളജി മേളയിൽ പങ്കെടുക്കാൻ കേരളത്തില്‍ നിന്ന് 49 കമ്പനികൾ
യോഗ്യരായവര്‍ക്ക് 10 ലക്ഷം ദിര്‍ഹമിന്റെ പലിശരഹിത ഭവന വായ്പ നല്‍കാനും ഭവന പദ്ധതിക്കായി കൂടുതല്‍ ഭൂമി അനുവദിക്കാനും അദ്ദേഹം നിര്‍ദേശം നല്കി.ഇമാറാത്തി ഹൗസിങ് പദ്ധതിക്കായി 65 ശതകോടി ദിര്‍ഹം അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. അടുത്ത 20 വര്‍ഷത്തേക്ക് വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് തുക അനുവദിച്ചത്.
യു എ ഇ പൗരന്മാരുടെ സന്തോഷത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പറഞ്ഞു.
Post Your Comments