ന്യൂഡല്‍ഹി: ഹൈക്കോടതിക്ക് പുറത്ത് പോലിസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവച്ച് മരിച്ചു. അല്‍വാര്‍ സ്വദേശിയായ 30 കാരനായ കോണ്‍സ്റ്റബിള്‍ ടിങ്കു റാം ആണ് കൊല്ലപ്പെട്ടത്. ഹൈക്കോടതിയുടെ മൂന്നാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്ന് ന്യൂഡല്‍ഹി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് യാദവ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഇതിന് പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും യാദവ് പറഞ്ഞു. ഹൈക്കോടതിയുടെ മൂന്നാം നമ്പര്‍ ഗേറ്റിലായിരുന്നു കോണ്‍സ്റ്റബിളിനെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്.
രാവിലെ 9.30 ഓടെ ഡ്യൂട്ടിക്കെത്തിയതിന് പിന്നാലെയാണ് ഇയാള്‍ വെടിവച്ച് മരിക്കുന്നത്. സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചെന്ന് പോലിസ് അറിയിച്ചു. കോണ്‍സ്റ്റബിള്‍ റാം രാജസ്ഥാന്‍ സായുധ കോണ്‍സ്റ്റാബുലറിയുടെ എട്ടാം ബറ്റാലിയനിലാണ് ജോലിചെയ്യുന്നത്.
Post Your Comments