Latest NewsJobs & VacanciesNewsUK

യു കെയിൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം

ലണ്ടൻ : യു കെയിൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220 ക്ലീനേഴ്സ്, 7513 എച്ച്ജിവി ഡ്രൈവര്‍, 6557 ബാര്‍ ജീവനക്കാര്‍, 32615 സെയില്‍സ് അസിസ്റ്റന്റ്, 2678 സ്‌കൂള്‍ സെക്രട്ടറി, 2478 ലോലിപോപ് മെന്‍ & വുമണ്‍, 2251 പോസ്റ്റല്‍ ജോലിക്കാര്‍ എന്നിങ്ങനെയാണ് സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ കാലയളവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ തൊഴിലവസരങ്ങള്‍.

Read Also : തൊഴിലാളി ക്ഷാമം രൂക്ഷം : കാർഷിക വിളകൾ ശേഖരിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി 

നിലവില്‍ ആകെ രണ്ട് മില്ല്യണ്‍ തൊഴിലവസരങ്ങളാണ് യുകെയില്‍ ഉള്ളത്. റിക്രൂട്ട്മെന്റ് & എംപ്ലോയ്മെന്റ് കോണ്‍ഫെഡറേഷന്‍ കണക്കുകള്‍ പ്രകാരം കെയര്‍ മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ 220,000 പുതിയ ജോലികള്‍ക്കാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടി. എച്ച്ജിവി ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ പ്രതിവര്‍ഷം 50,000 പൗണ്ട് വരെ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button