YouthLatest NewsNewsMenWomenLife Style

ഇന്ന് ലോക പേവിഷബാധ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇവയൊക്കെ!

സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനമായി ആചരിക്കുകയാണ്. ഈ വർഷത്തെ ലോക പേവിഷ സന്ദേശം ഇങ്ങനെയാണ് ‘പേവിഷബാധ: വസ്തുതകൾ, ഭയമല്ല’ എന്നാണ്. ഭയാനകമായ പേവിഷബാധ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും ഇത് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഉഷ്ണ രക്തമുള്ള എല്ലാ ജീവികളെയും ഈ രോഗം ബാധിക്കുകയും തലച്ചോറ് ആഭരണത്തിന് വീക്കം ഉണ്ടാക്കിയാണ് മരണം സംഭവിക്കുന്നത്.

ഒരു ആർഎൻഎ വൈറസാണ് രോഗകാരി. ലിസ്സ വൈറസ് എന്നും ഇതിന് പേരുണ്ട്. നായയുടെയോ മറ്റ് ജീവികളുണ്ടാക്കുന്ന മുറിവിലൂടെയാണ് മനുഷ്യരിൽ രോഗം പടരുന്നത്. ലക്ഷണങ്ങൾ കാട്ടി തുടങ്ങിയാൽ മരണം ഉറപ്പാണ്. തലവേദന, കടിയേറ്റ ഭാഗത്തെ അസ്വസ്ഥതകൾ, പേടി, ഉറക്കമില്ലായ്മ, വെള്ളത്തോടുള്ള പേടി, ശ്വാസതടസ്സം, കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ, മുറിവേറ്റ ഭാഗത്ത് മരവിപ്പ്, തലവേദന, തൊണ്ടവേദന പിന്നീട് വിറയൽ ശ്വാസതടസ്സം ഉത്കണ്ഠ, ശബ്ദവ്യത്യാസം, അവസാനഘട്ടത്തിൽ തളർന്നു കിടക്കുക, കഠിനമായ ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ.

മൃഗങ്ങളിൽ ലക്ഷണം കാണിക്കാൻ തുടങ്ങുന്നത് ഏകദേശം രണ്ടാഴ്ച മുതൽ 90 ദിവസം വരെ സമയം എടുക്കാം. വായിൽ നിന്ന് നുരയും പതയും വരിക, വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റില്ല. ആദ്യഘട്ട ശാന്ത സ്വഭാവമായിരിക്കുമെങ്കിലും പിന്നീട് അക്രമകാരികളാകുന്നു.

മുറിവിന്റെ പ്രാഥമിക ചികിത്സ

നായയുടെ കടിയേറ്റ മുറിവ് സോപ്പ് ഉപയോഗിച്ച് 10-15 മിനിറ്റ് നന്നായി കഴിക്കണം. ടാപ്പിൽ കൂടിയുള്ള വെള്ളമാണ് നല്ലത്. പോവിഡിൻ അയഡിൻ അടങ്ങുന്ന മരുന്ന് മുറിവിൽ പുരട്ടാം. തുടർന്ന് ഡോക്ടറുടെ ഉപദേശം തേടണം.

Read Also:- അവന്റോസ്‌ എനർജിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ എസ് 110നെ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

പ്രതിരോധ മാർഗങ്ങൾ

വളർത്തുമൃഗങ്ങളായ പട്ടി, പൂച്ച എന്നിവയ്ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിരിക്കണം. മൂന്നു മാസം പ്രായമാകുമ്പോൾ ഒന്നാമത്തെ കുത്തിവയ്പ്പും രണ്ടാമത്തെ കുത്തിവയ്പ്പ് (ബൂസ്റ്റർ ഡോസ്) ഇതിനു ശേഷം ഒരു മാസം ആകുമ്പോഴും പിന്നീട് എല്ലാ വർഷവും കുത്തിവയ്പ്പ് തുടർന്നു കൊണ്ടിരിക്കുകയും ചെയ്യണം. ഡോക്ടർ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷൻ അധികൃതരെ കാണിച്ച് അതിനെ വളർത്തുവാനുള്ള ലൈസൻസ് വാങ്ങി സൂക്ഷിച്ച് വയ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button