കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികൾ തട്ടിയ മോന്‍സണ്‍ മാവുങ്കലിന് ഉന്നതരുമായി അടുത്ത ബന്ധം. കെ സുധാകരൻ, ലോക്നാഥ് ബെഹ്‌റ, മനോജ് എബ്രഹാം, മോഹൻലാൽ, ടോവിനോ തോമസ്, പേർളി മാണി, ശ്രീനിവാസൻ തുടങ്ങിയവർക്കൊപ്പം മോന്‍സണ്‍ നിൽക്കുന്നതിന്റെയും ഇയാളുടെ വീട്ടിൽ ഇവരിൽ പലരും സന്ദർശനം നടത്തിയതിന്റെയും ഫോട്ടോകൾ പുറത്തുവന്നിരുന്നു. രാഷ്ട്രീയ, സിനിമാ മേഖലയിലെയും പോലീസിലെയും നിരവധി പ്രമുഖരുമായി ബന്ധമുള്ള മോന്സൺ മലയാള സിനിമയിലെ ഒരു സൂപ്പര്‍താരത്തെ തന്റെ വീട്ടിലെത്തിക്കാൻ പലതവണ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്.
Also Read:ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി
ഈ നടനുമായി ഏറെ അടുപ്പമുള്ള ഫാന്‍സ് അസോസിയേഷനുമായി വരെ മോന്‍സണ്‍ ബന്ധപ്പെട്ടു. ഇതിനായി ഫാൻസ് അസോസിയേഷനിലെ ഭാരവാഹികളിലൊരാളെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയിരുന്നു. ഇയാളെ മോന്സൺ തന്റെ പുരാവസ്തുശേഖരങ്ങള് കാണിച്ചശേഷം സൂപ്പര്‍താരത്തെ ഒരു ദിവസം തന്റെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. എന്നാൽ, മോന്‍സന്റെ മോഹം മാത്രം നടന്നില്ല. ഇയാളുടെ ആഗ്രഹം ഫാന്‍സ് അസോസിയേഷന് ഭാരവാഹി സൂപ്പര്‍താരത്തെ ധരിപ്പിച്ചെങ്കിലും അദ്ദേഹം ക്ഷണം സ്വീകരിച്ചില്ല. ഇതോടെ, മോൻസനു മുന്നിൽ വീഴാത്ത ആ സൂപ്പർ താരം ആരെന്ന സംശയത്തിലാണ് സിനിമാപ്രേമികൾ.
അതേസമയം, മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നുവെന്ന് റിപ്പോർട്ട്. ടെക്നിക്കല്‍ സ്‌കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്നെങ്കിലും ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇടവക പള്ളിയില്‍ കപ്യാരായി. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്നാണ് റിപ്പോർട്ട്. ഈ വിവാഹം ഏറെ ചർച്ചയായി. പിന്നീട് നാടുവിട്ടു, ധനികനായ തിരിച്ചുവന്നു. ഡോക്ടറായും പുരാവസ്തു ബിസിനസുകാരനായും രംഗത്തു വന്നത് ഈ രണ്ടാം വരവിനു ശേഷമാണ്.
Post Your Comments