ആഗ്ര: ക്ലാസ്മുറിയില്‍ സിനിമാപാട്ടിനൊപ്പം ഡാൻസ് ചെയ്ത അധ്യാപികമാർക്കെതിരെ നടപടിയെടുത്തത് വിദ്യാഭ്യാസ വകുപ്പ്. ആഗ്രയിലെ അച്ച്നേര ജില്ലയിലെ സാധനിലുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അഞ്ച് അസിസ്റ്റന്റ് അദ്ധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ഒരു ഒഴിഞ്ഞ ക്ലാസ് റൂമിനുള്ളില്‍ അധ്യാപികമാർ സിനിമ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഈ അധ്യാപികമാരെ ‘സദാചാര വിരുദ്ധമായ പെരുമാറ്റത്തിന്’ സസ്പെന്‍ഡ് ചെയ്തുവെന്നാണ് വിശദീകരണം. രശ്മി സിസോദിയ, ജീവിക കുമാരി, അഞ്ജലി യാദവ്, സുമന്‍ കുമാരി, സുധാ റാണി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ‘മൈനു ലെഗെന്‍ഗ ലേഡെ മെഹംഗ’ എന്ന പഞ്ചാബി ഗാനത്തിന് ഇവർ ഡാൻസ് കളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സസ്‌പെൻഷൻ. സസ്പെഷൻ കൂടാതെ 15 ദിവസത്തിനുള്ളില്‍ സംഭവം അന്വേഷിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആഗ്രയിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സസ്പെന്‍ഷന്‍ ഉത്തരവുകള്‍ നല്‍കിയത്. അധ്യാപികമാര്‍ നൃത്തം ചെയ്യുന്ന പാട്ടുകള്‍ വിദ്യാഭ്യാസപരമല്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. ക്ലാസ്സില്‍ നൃത്തം ചെയ്തുകൊണ്ട് അവര്‍ അധ്യാപക സേവന നിയമങ്ങള്‍ ലംഘിക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്തുവെന്നും ഇത് ഗ്രാമവാസികള്‍ക്കിടയില്‍ രോഷം സൃഷ്ടിച്ചുവെന്നും വകുപ്പ് വിമർശിച്ചു.
Post Your Comments