തിരുവനന്തപുരം: കേന്ദ്ര സര്‍വിസുകളില്‍ വിവിധ തസ്തികകളിലായി 3261 ഒഴിവുകളില്‍ നിയമനത്തിന് (സെലക്ഷന് പോസ്റ്റ്) സ്റ്റാഫ് സെലക്ഷന് കമീഷന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദ/ബിരുദാനന്തര ബിരുദധാരികള്‍ക്കുവരെ അപേക്ഷിക്കാവുന്ന തസ്തികകള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഒക്ടോബര്‍ 25നകം സമര്‍പ്പിക്കണം. സെലക്ഷന് ടെസ്റ്റ് ജനുവരി/ഫെബ്രുവരി മാസത്തില്‍ നടത്തും. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍, യോഗ്യത മാനദണ്ഡങ്ങള്‍ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://ssc.nic.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Also Read: റീറ്റ് പരീക്ഷ: മൊബൈലിൽ ചോദ്യപേപ്പർ, ഭാര്യമാരെ സഹായിക്കാൻ ശ്രമിച്ച പൊലീസുകാർ പിടിയിൽ
ചില തസ്തികകളും വകുപ്പും ഒഴിവുകളും ചുവടെ: ഗേള്‍സ് കാഡറ്റ് ഇന്‍സ്ട്രക്ടര്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍.സി.സി, ന്യൂഡല്‍ഹി, ഒഴിവുകള്‍ 81, യോഗ്യത: ബിരുദം; മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്, ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫിസ്. വെസ്റ്റ് ബംഗാള്‍ സര്‍ക്കിള്‍, കൊല്‍ക്കത്ത, ഒഴിവുകള്‍ 398, യോഗ്യത: മെട്രിക്കുലേഷന്‍/എസ്.എസ്.എല്‍.സി/തത്തുല്യം. ഫോട്ടോഗ്രാഫര്‍ ഗ്രേഡ് III, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കൊല്‍ക്കത്ത, ഒഴിവുകള്‍ 8, യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു; ഡ്രില്ലര്‍ കം മെക്കാനിക് (മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍).
സെന്‍ട്രല്‍ ഗ്രൗണ്ട്വാട്ടര്‍ ബോര്‍ഡ്, ഫരീദാബാദ്, ഒഴിവുകള്‍ 19, യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു; ജൂനിയര്‍ ജിയോഗ്രഫിക്കൽ അസിസ്റ്റന്റ്, നാഷനല്‍ അറ്റ്ലസ് ആന്‍ഡ് തെമാറ്റിക് മാപ്പിങ് ഓര്ഗനൈസേഷന്, കൊല്‍ക്കത്ത, ഒഴിവുകള്‍ 62, യോഗ്യത: ബിരുദം; റിസര്‍ച് അസിസ്റ്റന്റ്, സ്ഥാപനം തൊട്ടുമുകളിലേതുതന്നെ, ഒഴിവുകള്‍ 146, യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (ടെക്നിക്കല്‍), നാഷനല്‍ ടെസ്റ്റ്ഹൗസ്, ഒഴിവുകള്‍ 78, യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം; ഡെപ്യൂട്ടി റേഞ്ചര്‍, ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ റീജനല്‍ ഓഫിസ്, ബാംഗ്ലൂര്‍, ഒഴിവുകള്‍ 12, യോഗ്യത, ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു;.
ജൂനിയര്‍ ഗ്രേഡ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ്, ഒഴിവുകള്‍ 40 (ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ), യോഗ്യത: ബിരുദം; ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത് മുംബൈ, ഒഴിവുകള്‍ 15, യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു; കെമിക്കല്‍ അസിസ്റ്റന്റ്, സെന്‍ട്രല്‍ റവന്യൂ കണ്ട്രോള് ലബോറട്ടറി, ന്യൂഡല്‍ഹി, ഒഴിവുകള്‍ 92. യോഗ്യത: ബിരുദം; ഗേള്‍ കാഡറ്റ് ഇന്‍സ്ട്രക്ടര്‍, ഡിഫന്‍സ്, ഒഴിവുകള്‍ 82, യോഗ്യത: ബിരുദം; ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ് ഗ്രേഡ് എ, ഡിഫന്‍സ്, ഒഴിവുകള്‍ 64, യോഗ്യത ബിരുദം; സയന്റിഫിക് അസിസ്റ്റന്റ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സപ്ലൈസ്, ഒഴിവുകള്‍ 24, യോഗ്യത: ബിരുദം.
ജൂനിയര്‍ എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്), ഡിഫന്‍സ്, ഒഴിവുകള്‍ 165, യോഗ്യത: ബിരുദം; അസിസ്റ്റന്റ് കമ്യൂണിക്കേഷന്‍ ഓഫിസര്‍, പൊലീസ് വയര്‍ലെസ്, ഒഴിവുകള്‍ 52, യോഗ്യത: ബിരുദം; നഴ്സിങ് ഓഫിസര്‍ സി.ജി.എച്ച്.എസ്, ഒഴിവുകള്‍ 53, യോഗ്യത: ബിരുദം; മെഡിക്കല്‍ അറ്റന്‍ഡന്റ്, സി.ജി.എച്ച്.എസ്, ഒഴിവുകള്‍ 81, യോഗ്യത: മെട്രിക്കുലേഷന്‍; ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍, നേവി, ഒഴിവുകള്‍ 161, യോഗ്യത: ഹയര്‍ സെക്കന്‍ഡറി; ലാസ്കര്‍, നേവി, ഒഴിവുകള്‍ 142, യോഗ്യത: മെട്രിക്കുലേഷന്‍; എ.എസ്.ഐ, ഹെഡ്കോണ്‍സ്റ്റബ്ള്‍, ഹെല്പര് ഉള്‍പ്പെടെ മറ്റു നിരവധി തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്.
Post Your Comments