KeralaLatest NewsNewsIndia

വൈദികപഠനത്തിന് സെമിനാരിയിലെത്തി കപ്യാരായി, കന്യാസ്ത്രിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചു: നാടുവിട്ട് ധനികനായ ശേഷം റീ എൻട്രി

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​ നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. ടെക്നിക്കല്‍ സ്‌കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്നെങ്കിലും ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇടവക പള്ളിയില്‍ കപ്യാരായി. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചുവെന്നാണ് റിപ്പോർട്ട്. ഈ വിവാഹം ഏറെ ചർച്ചയായി. പിന്നീട് നാടുവിട്ടു, ധനികനായ ശേഷം തിരിച്ചുവന്നു. ഡോക്ടറായും പുരാവസ്തു ബിസിനസുകാരനായും രംഗത്തു വന്നത് ഈ രണ്ടാം വരവിനു ശേഷമാണ്.

വലിയ കച്ചവടങ്ങളുടെ തുടക്കം ചേര്‍ത്തലയില്‍ ആയിരുന്നു. സൗന്ദര്യ വര്‍ധക ഉത്പന്നനിര്‍മാണ സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇടപാടുകള്‍. പിന്നീട് പുരാവസ്തുവിലേക്ക് തിരിഞ്ഞു. പഴയ സാധനങ്ങൾക്ക് ആവശ്യക്കാർ കൂടിയതോടെ ബിസിനസ് പൊടിപൊടിച്ചു. ഇതിനിടയിൽ മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാട്ടിലുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞും പണം തട്ടി.

Also Read:‘മോന്‍സനെ ശല്യം ചെയ്യരുത്’: ബാലയുടെ ശബ്‍ദസന്ദേശം പുറത്ത്, നിർണായക വഴിത്തിരിവിൽ അന്വേഷണം

ഒ​റ്റ​നോ​ട്ട​ത്തി​ല്‍​ ​മ്യൂ​സി​യ​മെ​ന്ന് ​തോ​ന്നി​പ്പി​ക്കും​ ​വി​ധം​ ​പു​രാ​വ​സ്തു​ക്ക​ളു​ടെ​ ​ശേ​ഖ​രം​ ​നി​റ​ഞ്ഞ​താ​ണ് ​ക​ലൂ​രി​ലെ​ ഇയാളുടെ ​വീ​ട്.​ ​വിശുദ്ധ ഖുർആൻ, മുഗൾ രാജാക്കന്മാരുടെ ശേഷിപ്പുകൾ, ടിപ്പു സുൽത്താന്റെ സിംഹാസനം തുടങ്ങി ആരെയും അമ്പരപ്പിക്കുന്ന പുരാവസ്തുവിന്റെ ശേഖരം തന്നെയാണ് ആ വീട്ടിലുള്ളത്. എന്നാൽ, ഇതെല്ലാം വ്യാജമാണെന്ന് മാത്രം. പത്താം ക്ലാസ് പോലും പാസാകാത്ത ഇയാൾക്ക് ആരെയും മയക്കി വീഴ്ത്താൻ പാകത്തിന് കഥകൾ ആര് പറഞ്ഞുകൊടുക്കുന്നു എന്നതാണ് അജ്ഞാതം.

കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന് പറഞ്ഞാണ് ഇയാൾ പലരെയും വീഴ്ത്തുന്നത്. ബാങ്കിന്റെയും സർക്കാരിന്റെയും പേരിലുള്ള വ്യാജ രേഖകൾ നിർമിച്ചു കാണിക്കുക, ഉന്നതരെ ഇടനിലക്കാരാക്കി ആകർഷിച്ചു പണം തട്ടിയെടുക്കുക എന്നതാണ് ഇയാളുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button