സേലം: മക്കളെ കൊന്ന് വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച ശേഷം പിതാവ് ജീവനൊടുക്കി. മക്കളായ ശ്രീനിവാസന്(ഒമ്ബത്), മകള്‍ കൃഷ്ണപ്രിയ(അഞ്ച്) എന്നിവരെ കൊന്ന ശേഷമാണ് പിതാവ് ജീവനൊടുക്കിയത്.
തമിഴ്നാട്ടിലെ സേലത്തെ മംഗലപ്പെട്ടി എന്ന ഗ്രാമത്തിലായിരുന്നു സംഭവം.
യുവതിയും ബന്ധുക്കളും ഉടന്‍ തന്നെ സങ്കഗിരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് നടത്തിയ പരിശോധനയിലാണ് മൂവരുടെയും മൃതദേഹം ഒരു മാവിന്തോട്ടത്തില് വച്ച് കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനായ മുരുകന് അപകടത്തെ തുടര്‍ന്നു വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഭാര്യ മറ്റാരോടോ ഫോണില്‍ സംസാരിക്കുന്നതായി ഇയാള്‍ക്ക് സംശയം തോന്നിയത്. ഇതേത്തുടര്‍ന്നു ഭാര്യയുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഞായറാഴ്ച കടയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് കുട്ടികളുമായി മുരുകന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ കാണുന്നത് കുട്ടികളെ കൊലപാതക വീഡിയോയായിരുന്നു. “ഇതല്ലേ നിന്റെ ആഗ്രഹം. നിനക്ക് ഞങ്ങളെ കൊല്ലണ്ടേ. നോക്ക്, ഞങ്ങള്‍ ഇപ്പോള്‍ മരിച്ചു’ -ബന്ധുക്കള്‍ക്ക് ഇങ്ങനെ ഒരു സന്ദേശം അയച്ച ശേഷം യുവാവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments