ദുബായ് : തടവുപുള്ളികളുടെ ആരോഗ്യത്തിന് കായികപദ്ധതിയുമായി ദുബായ്. ദുബായ് പോലീസ് തുടക്കം കുറിച്ച ’50 മില്യൺ സ്റ്റെപ്‌സ്’ ആരോഗ്യപദ്ധതി വിജയകരമായി പൂർത്തിയാക്കി.
Read Also : സൗദിയിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് വിവിധ തസ്തികകളില്‍ നിയമനം : ഇപ്പോൾ അപേക്ഷിക്കാം
തടവുപുള്ളികളുടെ ശാരീരികവും കായികവും മാനസികവുമായ ക്ഷമത ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്ര കായിക പരിശീലനമാണ് പദ്ധതിയിലൂടെ നടപ്പാക്കിയതെന്ന് പരിശീലനവിഭാഗം ആക്ടിങ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഒബൈദ്‌ലി പറഞ്ഞു. ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, വോളിബോൾ, ബോക്സിങ്, കരാട്ടെ തുടങ്ങിയവയിലും പരിശീലനം ലഭ്യമാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് പോലീസ് പ്യുനിറ്റീവ്, കറക്‌ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ മേജർ ജനറൽ അലി അൽ ഷമാലിയുടെ മേൽനോട്ടത്തിലാണ് 22 ദിവസം നീണ്ടുനിന്ന ഫിറ്റ്‌നസ് ചലഞ്ച് നടന്നത്.
Post Your Comments