WayanadKeralaNattuvarthaLatest NewsNewsCrime

രണ്ട് ദിവസം മുമ്പ് വിഷം കഴിച്ചു, ആരും കാണാതെ ഒളിച്ചു കഴിഞ്ഞു: ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു

വിഷം കഴിച്ച ശേഷം ആരും കാണാതെ കൃഷിയിടത്തില്‍ കഴിച്ച് കൂട്ടുകയായിരുന്നു

മറയൂര്‍: വിഷം കഴിച്ചശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവ് മരിച്ചു. തായണ്ണന്‍കുടി ഗോത്രവര്‍ഗ കോളനിയിലെ അനിയന്‍ നീലാമണി ദമ്പതികളുടെ മകന്‍ കുമാര്‍ (25) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ചിരുന്നതായി മരിക്കുന്നതിന് മുമ്പ് കുമാര്‍ പറഞ്ഞിരുന്നു.

ഞായറാഴ്ചയാണ് കുമാര്‍ ചികിത്സ തേടി മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒറ്റയ്ക്ക് എത്തിയത്. നെഞ്ചുവേദനയാണെന്നാണ് ആദ്യം പറഞ്ഞത്. ഇ.സി.ജി. എടുത്തു നോക്കിയെങ്കിലും പ്രശ്‌നമൊന്നുമില്ലായിരുന്നു. തുടര്‍ന്നാണ് രണ്ട് ദിവസം മുമ്പ് എലിവിഷം കഴിച്ച കാര്യം കുമാര്‍ പറഞ്ഞത്. വിഷം കഴിച്ച ശേഷം ആരും കാണാതെ കൃഷിയിടത്തില്‍ കഴിച്ച് കൂട്ടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നാണ് ഓട്ടോ പിടിച്ച് ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടെ ആരും ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയധികൃതര്‍ ഉടനെ മറയൂര്‍ പഞ്ചായത്തിലും എസ്.ടി.ഓഫീസിലും ചിന്നാര്‍ വന്യജീവി സങ്കേതത്തിലും വിവരമറിയിച്ചിരുന്നു. ഭാര്യ: ഭാഗ്യക്ഷ്മി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മറയൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button